Banner Ads

കണ്ണൂർ-യശ്വന്ത്‌പൂർ എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

കണ്ണൂർ : കണ്ണൂർ-യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രി 10.30-ഓടെ കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിലെ എസ് 7 (S7) കോച്ചിലെ ഒരു യാത്രക്കാരന്റെ മുഖത്ത് പരിക്കേറ്റു.

ട്രെയിൻ തലശ്ശേരിയിൽ എത്തിയപ്പോൾ ആർ.പി.എഫ്. പ്രാഥമിക പരിശോധന നടത്തിയ ശേഷം യാത്ര തുടർന്നു. സംഭവത്തിൽ ആർ.പി.എഫ്. അന്വേഷണം ആരംഭിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറുണ്ടാകുന്നത്.