Banner Ads

സ്പെഷൽ നിരക്ക് നൽകണം; മണ്ഡലകാല തിരക്ക്, റെയിൽവേയുടെ 274 ശബരിമല സർവീസുകൾ

തിരുവനന്തപുരം : ശബരിമല മണ്ഡലകാലത്ത് തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ 274 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നീ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ദിശയിലേക്കുമായി 32 സ്പെഷൽ ട്രെയിനുകൾ വിന്യസിച്ചാണ് 274 സർവീസുകൾ നടത്തുന്നത്.

കാക്കിനാട-കോട്ടയം റൂട്ടിൽ 18 സർവീസുകൾ ഒഴികെ ബാക്കി 256 സർവീസുകളും കൊല്ലത്തേക്കും തിരിച്ചുമുള്ളവയാണ്. കാക്കിനാട-കോട്ടയം സ്പെഷൽ, ചാർലപ്പള്ളി-കൊല്ലം സ്പെഷൽ, ചെന്നൈ എഗ്മോർ/സെൻട്രൽ-കൊല്ലം സ്പെഷൽ എന്നിവ സർവീസ് നടത്തുന്നവയിൽ ഉൾപ്പെടുന്നു. സ്പെഷൽ ട്രെയിനായതിനാൽ ഉയർന്ന നിരക്കാണ് ഈ സർവീസുകൾക്കെല്ലാം ഈടാക്കുക.