
കൊച്ചി : ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ അടിച്ചുകൊലപ്പെടുത്തി. അമരാവതി സ്വദേശിനി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ കണ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫോർട്ട് കൊച്ചി അമരാവതിക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന കണ്ണൻ അമ്മയുമായി വഴക്കിടുകയും തുടർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം.
ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരമറിഞ്ഞ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.