
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നാൽ സന്തോഷിക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക! ആ പണത്തിന്റെ പേരിൽ നിങ്ങളുടെ അക്കൗണ്ടിലുള്ള വലിയൊരു തുക നഷ്ടപ്പെട്ടേക്കാം. ഗൂഗിൾ പേ വഴി നടക്കുന്ന ‘ജംപ്ഡ് ഡെപ്പോസിറ്റ് സ്കാം’ എന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് എസ്ബിഐ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.