Banner Ads

സോഷ്യല്‍ മീഡിയ കീഴടക്കി ; സ്റ്റുഡിയോ ഗിബ്ലി,ഉപഭോക്താക്കളോട് താത്കാലികമായി ഒന്ന് നിർത്തണം പ്രതികരിച്ച് ആര്‍ട്ട്മാന്റെ പ്രതികരണം

സോഷ്യല്‍ മീഡിയ കീഴടക്കി സ്റ്റുഡിയോ ഗിബ്ലി. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും ഗിബ്ലി ചിത്രങ്ങള്‍ തരംഗമായി മാറുകയാണ്. ജാപ്പനീസ് ആനിമേഷന്‍ കമ്പനിയാണ് സ്റ്റുഡിയോ ഗിബ്ലി. ഇവരുടെ അനിമേഷനും കഥകളും ലോകപ്രശസ്തമാണ്. 1985ല്‍ ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ജപ്പാനീസ് അനിമേഷന്‍ സ്റ്റുഡിയോ തുടങ്ങിയത് ആണ് ഗിബ്ലി.

സ്പിരിറ്റഡ് എവേ,മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്,ഔള്‍സ് മൂവിങ് കാസില്‍,പ്രിന്‍സസ് മൊനോനോക്, ദ വിന്റ് റൈസസ് അങ്ങനെ പ്രശസ്തമായ അനേകം അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷന്‍ സ്‌റ്റൈലിലേക്ക് മാറ്റാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഫോട്ടോ എഡിറ്റിങ്ങില്‍ ചാറ്റ് ജിപിടി പണിയെടുത്തു കുഴങ്ങിയെന്നാണ് പുതിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതോടെ ഗിബ്ലി സൗകര്യം ഉപയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഓപണ്‍ എഐ. ഓപണ്‍ എഐ ഉടമ സാം ആള്‍ട്ട് മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഉപഭോക്താക്കളോട് താത്കാലികമായെങ്കിലും ഇങ്ങനെ ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തണം എന്നാണ് ആര്‍ട്ട്മാന്റെ പ്രതികരണം. ഞങ്ങളുടെ ടീമിന് വിശ്രമം ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആള്‍ട്ട്മാന്റെ പ്രതികരണം.

ഗിബ്ലി ചിത്രങ്ങളുടെ ആവശ്യം ഉയര്‍ന്നു തുടങ്ങിയ സാചര്യത്തില്‍ ഓപ്പണ്‍എഐ ഇമേജ് ജനറേഷനില്‍ നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം, സെലക്ട് ഉപയോക്താക്കള്‍ ഉള്‍പ്പെടെയുള്ള പണം നല്‍കി ഉപയോഗിക്കുന്ന സബ്സ്‌ക്രൈബര്‍മാര്‍ക്കായി നിജപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *