Banner Ads

നൈറ്റ് ഡ്യൂട്ടിയിൽ ഉറക്കം : പെരുമ്പാവൂരിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

പെരുമ്ബാവൂർ:നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയ സംഭവത്തിൽ പെരുമ്പാവൂരിൽ വനിതാ പോലീസ് ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. എസ്സിപിഒ ബേസിൽ, സിപിഒമാരായ ഷെഫീക്ക്. ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്‌. കഴിഞ്ഞ മേയ് 29 നാണ് ആരോപണത്തിനിടയാക്കിയ സംഭവം.

29-ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോൾ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. ഈ സമയം കഞ്ചാവ് കേസിൽ പ്രതിയായ വനിതയുൾപ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടാഴ്ചമുൻപ് സ്റ്റേഷനിൽനിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി.

ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തിൽ ചുമതലയിലുണ്ടായിരുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. രണ്ടുമാസങ്ങൾക്കുമുൻപ് പെരുമ്ബാവൂർ എ.എസ്പിയുടെ പേരിൽ വ്യാജ ഇ-മെയിൽ അയച്ച സംഭവത്തിൽ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.