
പാലക്കാട് : കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വെട്ടംപറമ്പിൽ കൃഷ്ണകുമാർ-സുമിഷ ദമ്പതികളുടെ മകൻ യുവാന് ആണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയും തുടർന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.