Banner Ads

എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കും: മാസപ്പടി കേസിൽ അടുത്ത നീക്കം മുഖ്യമന്ത്രിയുമായി ആലോചിച്ച്; ആഭ്യന്തര മന്ത്രി

പത്തനംതിട്ട : മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  കത്തുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച് മേൽനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. പ്രത്യേക അന്വേഷണ സംഘം സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇ ഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ല. ഇത് സംസ്ഥാന തലത്തിൽ തന്നെ തീരുമാനിക്കാവുന്ന കാര്യമാണ്.

അതേസമയം അടൂർ സ്വദേശിയായ ദളിത് യുവാവിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടിയുണ്ടാകും. ശാസ്താംകോട്ട പോലീസിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.