Banner Ads

​ഗായിക ആര്യ ദയാൽ വിവാഹിതയായി; ചിത്രങ്ങൾ പങ്കുവെച്ച് താരം

കൊച്ചി : സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധേയയായ ഗായിക ആര്യ ദയാൽ വിവാഹിതയായി. കഴിഞ്ഞ ദിവസം അഭിഷേക് എസ്.എസ്സുമായി രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. വിവാഹിതയായ വിവരം ആര്യ തന്നെയാണ് ചിത്രങ്ങൾ സഹിതം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

“എൻ്റെ ലോകത്തേക്ക് ഒരു എത്തിനോട്ടം” എന്ന അടിക്കുറിപ്പോടെയാണ് 3/10/2025 എന്ന തീയതി ചേർത്ത് ആര്യ വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ, നടി കനി കുസൃതി തുടങ്ങിയ ഒട്ടേറെ പേര്‍ ആശംസകളുമായി രം​ഗത്തെത്തി. സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ദയാൽ ശ്രദ്ധനേടുന്നത്.