Banner Ads

തലയണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; കോടാലിയിൽ എട്ടു വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ : തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൾ ജോ ആണ് മരിച്ചത്. സഹോദരൻ അനോഷ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി അബോധാവസ്ഥയിലാണ്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന തലയണയ്ക്കടിയിൽ നിന്നാണ് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയാണെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. എന്നാൽ ആൾ ജോ പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.

കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തലയണയ്ക്കടിയിൽ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.