
കണ്ണൂർ : മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ നവംബർ 9ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പുനരാരംഭിക്കും.
അന്ന് കേസിലെ നാലാം സാക്ഷിയെ വിസ്തരിക്കും. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് വിചാരണ നടപടികൾ പുനരാരംഭിക്കുന്നത്.
ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേരാണ് കേസിൽ വിചാരണ നേരിടുന്നത്. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടുത്തുള്ള തെരൂരിൽ വെച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്.