Banner Ads

നാടിനെ നടുക്കി: വൈക്കം ഉദയനാപുരത്ത് അഞ്ചര വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.

കോട്ടയം: വൈക്കം ഉദയനാപുരത്ത് കുളത്തിൽ മുങ്ങി, അഞ്ചര വയസ്സുകാരനായ കുട്ടിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ അബ്ദുൽഖാഫറിന്റെ മകൻ അസൻ രാജയാണ് മരിച്ചത്.ബുധനാഴ്ച (ഇന്ന്) രാവിലെ പത്തര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.അസൻ രാജ കൂട്ടുകാർക്കൊപ്പം ഉദയനാപുരത്തെ കുളത്തിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു.

എന്നാൽ, കുളത്തിൽ ഇറങ്ങിയ ഉടൻ കാൽതെറ്റി വീണ കുട്ടി മുങ്ങിത്താഴുകയായിരുന്നു.രക്ഷാശ്രമത്തിനിടെ മറ്റൊരു കുട്ടിക്ക് പരിക്ക് അസൻ രാജ മുങ്ങുന്നത് കണ്ട, നാലര വയസ്സുകാരനായ മറ്റൊരു കുട്ടി അവനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചെറിയ രീതിയിൽ പരിക്കേറ്റു.സമയബന്ധിതമായ രക്ഷാപ്രവർത്തനം ഉണ്ടായിട്ടും അസൻ രാജയുടെ ജീവൻ രക്ഷിക്കാനായില്ല.