
ചെന്നൈ:ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. വാനഗരത്തിനടുത്തുള്ള നൂമ്ബലിലെ റസ്റ്ററന്റില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്
തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്നത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് ശ്വേത (22) ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ കഴിച്ചിരുന്നു.വീട്ടിലെത്തി മീന്‍കറിയും കഴിച്ചു എന്നാണ് കിട്ടിയ റിപ്പോർട്ട് .രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പൊലീസ് കേസെടുത്തു.