Banner Ads

കാലടിയിൽ കഞ്ചാവ് മാഫിയക്ക് തിരിച്ചടി: 45 കിലോ കഞ്ചാവുമായി മൂന്ന് പേർ വലയിൽ.

എറണാകുളം:കാലടി മാണിക്കമംഗലത്ത് നടത്തിയ പരിശോധനയിൽ 45 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ പിടിയിലായി.പശ്ചിമ ബംഗാൾ സ്വദേശികളായ റഫീക്കൂൽ ഇസ്ലാം, സാഹിൽ മണ്ഡൽ, അബ്ദുൾ ഖുദ്ദസ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ കഞ്ചാവ് കടത്തിനായി ഉപയോഗിച്ചത് ‘ഡോക്ടറുടെ’ സ്റ്റിക്കർ പതിച്ച കാറാണ്. സംശയമൊഴിവാക്കാനാണ് ഇത് ചെയ്തത്.

ഒഡീഷയിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിൽ, കേരള രജിസ്‌ട്രേഷനുള്ള വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവർ സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തിയത്.കാറിന്റെ സീറ്റിനുള്ളിൽ വലിയ പൊതികളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ എ.എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘവും കാലടി പോലീസും ചേർന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.പെരുമ്പാവൂർ, അങ്കമാലി, കാലടി മേഖലകളിൽ വിൽപ്പന നടത്താനാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു.ഇവർ നേരത്തെയും സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്.