
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. എന്നാൽ, കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെയാണ് കേന്ദ്രം അപേക്ഷ തള്ളിയത്.
ഒക്ടോബർ 16 മുതൽ നവംബർ 9 വരെ വിവിധ ഘട്ടങ്ങളിലായി നിരവധി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി അനുമതി തേടിയിരുന്നത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം യാത്രയിൽ ചേരാൻ പദ്ധതിയിട്ടിരുന്നു. പദ്ധതിയിട്ടിരുന്ന പ്രധാന പരിപാടികൾ മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാളോത്സവം ഉൾപ്പെടെയുള്ള ഭാഷാ പ്രചാരണ പരിപാടികൾ.പ്രവാസി മലയാളികളുമായി നേരിട്ടുള്ള സംവാദങ്ങൾ.
നിശ്ചയിച്ചിരുന്ന പര്യടനം ഒക്ടോബർ 16: ബഹ്റൈനിൽ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം.ഒക്ടോബർ 17 മുതൽ 19 വരെ: സൗദി അറേബ്യ (ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ പരിപാടികൾ).ഒക്ടോബർ 24, 25: ഒമാൻ (മസ്‌കറ്റ്, സലാല എന്നിവിടങ്ങളിൽ പരിപാടികൾ).ഒക്ടോബർ 30: ഖത്തർ.നവംബർ 7: കുവൈറ്റ്.നവംബർ 9: അബുദാബി.മുഖ്യമന്ത്രിയുടെ ഈ വിദേശയാത്ര തടഞ്ഞ കേന്ദ്രസർക്കാർ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചേക്കും.