
ചെന്നൈ : കരൂർ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടി.വി.കെ.) ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യാൻ ആലോചന. സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ടി.വി.കെ. അധ്യക്ഷൻ കൂടിയായ നടൻ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയത്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു ഈ നിയമലംഘനം. റാലിക്കെത്താൻ വിജയ് മനപ്പൂർവം നാല് മണിക്കൂർ വൈകിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
അനുമതിയില്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടി.വി.കെ. നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അത് അനുസരിച്ചില്ലെന്നും എഫ്.ഐ.ആറിലുണ്ട്.ഈ സാഹചര്യത്തിലാണ് ടി.വി.കെ. ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം.