
കാസർകോട് : കളക്ടറേറ്റ് ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശയെ ഓഫീസിനുള്ളിൽ വെച്ച് എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്ന ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ പൊലീസും റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.