Banner Ads

കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച്; കേരള പൊലീസ് സംഘം പൂനെയിലേക്ക്.

കോഴിക്കോട്: എലത്തൂര്‍ എസ്‌ ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് മനസിലായത് . പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്. വിഷ്ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാൻ തീരൂമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *