
തിരുവനന്തപുരം : തിരുവനന്തപുരം ലുലു മാളിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിന്റെ സമ്പന്നമായ കടൽ വിഭവ സംസ്കാരം പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വിഭവങ്ങളുടെ രുചി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ. ഒക്ടോബർ 31 വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. കടൽവിഭവ പ്രേമികൾക്ക് സവിശേഷ അനുഭവമായിരിക്കും ലുലു സീ ഫുഡ് ഫെസ്റ്റ് സമ്മാനിക്കുക.
കേരളീയ പാചകരീതിയിലുള്ള തനത് മീൻ വിഭവങ്ങൾക്ക് പുറമെ കോണ്ടിനെന്റൽ, ചൈനീസ് ശൈലിയിലുള്ള രുചികരമായ സീഫുഡ് വിഭവങ്ങളും മേളയിലുണ്ട്. വ്യത്യസ്ത ഇനങ്ങളിലുളള അറുപതിലേറെ ഫ്രഷ് ഫിഷ്, മുപ്പതിലധികം ഉണക്ക മീനുകൾ, വ്യത്യസ്ത മാരിനേറ്റഡ് ഫിഷുകൾ എന്നിവ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ നിന്ന് രുചികരമായ മീൻ വിഭവങ്ങൾ വാങ്ങാൻ സാധിക്കും.