Banner Ads

നിർത്തിയിട്ട തടി ലോറിക്ക് പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; കാവാലം സ്വദേശികളായ യുവാക്കൾ മരിച്ചു

കോട്ടയം : പാലാ-പൊൻകുന്നം റോഡിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാവാലം സ്വദേശികളായ ശരത് ലാൽ,നിധിൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.

പൈക ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശരത് ലാൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണ്.