Banner Ads

വാതിലിൽ വസ്ത്രം കുടുങ്ങി റോഡിൽ വീണു; മൂന്നാം ക്ലാസുകാരിയെ വലിച്ചിഴച്ച് സ്കൂൾ ബസ്

കൊല്ലം: കൊല്ലം: ഇറങ്ങുന്നതിനിടെ വാതിലിൽ വസ്ത്രം കുടുങ്ങി റോഡിൽ വീണ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ അര കിലോമീറ്ററോളം വലിച്ചിഴച്ച് സ്കൂൾ ബസ്. ഗുരുതരമായി പരിക്കേറ്റ ചിതറ കുറക്കോട് സ്വദേശിനി അമീറ ഫാത്തിമയെ (8) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ചിതറ കാനൂർ-വളവുപച്ച റോഡിലാണ് ദാരുണമായ സംഭവം നടന്നത്. വിദ്യാർഥിനി വീണത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണം. നാട്ടുകാർ ബഹളംവെച്ചതിനെത്തുടർന്നാണ് ഡ്രൈവർ വാഹനം നിർത്തിയത്.

ഉടൻതന്നെ കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിനുവേണ്ടി സർവീസ് നടത്തിയ സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ് ചിതറ പോലീസ് കസ്റ്റഡിയിലെടുത്തു.