
കോഴിക്കോട് : വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. യു പി ഗൗര സ്വദേശി പിന്റു (31) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 872 ഗ്രാം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു.
സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മിഠായികൾ. ഉത്തർപ്രദേശിൽ നിന്ന് നേരിട്ട് എത്തിച്ച കഞ്ചാവ് മിഠായികൾ കോഴിക്കോട്ടെ വിദ്യാർത്ഥികൾക്കും ചെറുകിട കച്ചവടക്കാർക്കും ലക്ഷ്യമിട്ടാണ് കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.