
പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്പോർട്ട് കരാറുകാരനായ എസ് എസ് ബിനുവാണ് അറസ്റ്റിലായത്. തട്ടിപ്പിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.
ശബരിമലയിലേക്ക് കൊണ്ടുവന്ന ഉയർന്ന ഗുണനിലവാരമുള്ള മിൽമ നെയ്യ് തമിഴ്നാട്ടിലെ ഏജൻസികൾക്ക് മറിച്ചുവിൽക്കുകയും പകരം വില കുറഞ്ഞ ഗുണനിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് ഏജൻസികൾക്കാണ് മിൽമ നെയ്യ് വിറ്റഴിച്ചത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.