
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് തിരിച്ചടി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. ദ്വാരപാലകപാളി കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ.
ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീ മിനുട്ട്സിൽ തിരുത്തൽ വരുത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദ്വാരപാലക ശിൽപങ്ങളിൽ സ്ഥാപിക്കാനുള്ള ചെമ്പ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടണം എന്ന രീതിയിൽ മിനുട്ട്സിൽ ജയശ്രീ മാറ്റം വരുത്തിയെന്നാണ് ആരോപണം. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.