
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പ് (Prevention of Corruption Act – PC Act) കൂടി ചുമത്തി പ്രത്യേക അന്വേഷണ സംഘം (SIT). ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐടി കേസിൽ പിസി ആക്ട് കൂടി ചുമത്തിയത്.
എസ്ഐടി അധിക റിപ്പോർട്ട് ഇന്നലെ പത്തനംതിട്ട കോടതിയിൽ സമർപ്പിച്ചു. അഴിമതി നിരോധന നിയമം ചുമത്തിയ സാഹചര്യത്തിൽ കേസിന്റെ തുടർനടപടികൾക്കായി റാന്നി കോടതിയിൽ നിന്ന് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.