
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ 5000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി മന്ത്രി വി.എൻ. വാസവൻ. പ്രതിനിധികളുടെ എണ്ണം 3000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുടെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
ഇതിലെ നിർദ്ദേശങ്ങൾ ആഗോള അയ്യപ്പ സംഗമത്തിൽ ചർച്ചയാകും. ശബരിമലയുടെ ഭാവി വികസനത്തിനായുള്ള കാഴ്ചപ്പാട് മുന്നോട്ട് വെക്കുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.