Banner Ads

ശബരിമല ദർശനം; ഇരുപത്തിനാലു മണിക്കൂറിനിടെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തി

മണിക്കൂറില്‍ ശരാശരി മൂവായിരത്തിലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തുന്നത്.
ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ദർശനം ആരംഭിച്ചത് മുതല്‍ രാത്രി 12 മണിവരെ എത്തിയത് 28,814 പേരാണ്.ഇതുവരെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇതില്‍ വെർച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535.15ന് രാത്രി 12 മുതല്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ 54,615 ഭക്തർ ദർശനം നടത്തി. ആറന്മുള ക്ഷേത്രത്തിനു സമീപവും കോഴഞ്ചേരിയിലും പൊലീസിന്റെ ശബരിമല എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. രണ്ടിടങ്ങളിലുമുള്ള എയ്ഡ് പോസ്റ്റുകളുടെ ഉദ്ഘാടനം എസ്‌ഐ പ്രകാശ് നിർവഹിച്ചു. തീർഥാടന കാലം കഴിയും വരെ ഇവ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *