
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ നീണ്ട ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും ഒടുവിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയുടെ ഭാഗമാകാൻ സാധ്യതയേറി. ചെന്നിത്തല കാബിനറ്റ് അംഗമാകുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമ ധാരണയിലേക്ക് എത്തുന്നതായാണ് സൂചന. എന്നാൽ അദ്ദേഹം ഏത് വകുപ്പ് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ ദിവസം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയാണ് രാഷ്ട്രീയ തർക്കങ്ങളിൽ വലിയ മഞ്ഞുരുക്കത്തിന് വഴിവെച്ചത്.കൂടിക്കാഴ്ചയ്ക്ക് ശേഷം “രമേശ് ചെന്നിത്തല എക്കാലത്തും തൻ്റെ നേതാവാണ്” എന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ അദ്ദേഹം ചെന്നിത്തലയെ പുതിയ മന്ത്രിസഭയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
മന്ത്രിസ്ഥാനം സംബന്ധിച്ച് തനിക്ക് യാതൊരുവിധ മുൻധാരണകളോ ഉപാധികളോ ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തൻ്റെ മന്ത്രിസ്ഥാനവും വകുപ്പും പാർട്ടി നേതൃത്വം ഉചിതമായി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിസ്ഥാനം സംബന്ധിച്ച് തനിക്ക് യാതൊരുവിധ മുൻധാരണകളോ ഉപാധികളോ ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തൻ്റെ മന്ത്രിസ്ഥാനവും വകുപ്പും പാർട്ടി നേതൃത്വം ഉചിതമായി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.