Banner Ads

അച്ചടക്കം വേണം, ഹൈക്കമാൻഡ് തീരുമാനമാണ് വലുത്; വിമർശകർക്ക് മറുപടിയുമായി കെ സി വേണുഗോപാൽ

തിരുവനന്തപുരം : കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തിരുവനന്തപുരത്തെത്തി . കെപിസിസി പുനഃസംഘടനയും പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകളും സജീവമാകുന്നതിനിടെയാണ് വേണുഗോപാലിന്റെ സന്ദർശനം. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സണ്ണി ജോസഫ്, പിസി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചേർന്ന് ആവേശപൂർവ്വം സ്വീകരിച്ചു.

ഹൈക്കമാൻഡ് തീരുമാനങ്ങൾ ശിരസാവഹിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലുള്ളതെന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടി എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം നിന്നു മുന്നോട്ടുപോവുക എന്നത് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമാണ്. കഴിവുള്ള മന്ത്രിമാർ ഉണ്ടാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയെ സന്ദർശിക്കുമെന്നാണ് വിവരം.