Banner Ads

ടൂറിന് പോകും മുൻപ് ഇനി ആർടിഒയുടെ അനുമതി വേണം; പുതിയ നിർദ്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: സ്കൂളുകളിലെ പഠനയാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (എംവിഡി) കർശന മുന്നറിയിപ്പ് നൽകി. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ യാത്രയുടെ വിവരങ്ങൾ ആർടിഒയെ അറിയിക്കണമെന്നും, ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും നൽകണമെന്നും നിർദ്ദേശമുണ്ട്. ടൂറിന് പോകുന്ന ബസുകൾ എംവിഡി പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

ടൂറിന് പോകുന്ന ബസുകൾ എംവിഡി പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.പരിശോധന പൂർത്തിയാക്കാത്ത ബസിന് അപകടം സംഭവിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം.എംവിഡി മുന്നറിയിപ്പ് നൽകി.കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠനയാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങൾ പഠനയാത്രകൾക്ക് ഉപയോഗിക്കാൻ പാടില്ല.രക്ഷാകർത്താക്കളുടെ സമ്മതപത്രം യാത്രയ്ക്ക് മുൻപ് കുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്നും മുൻകൂർ സമ്മതപത്രം വാങ്ങണം.പഠനയാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കണം എന്നും നിർദ്ദേശമുണ്ട്.ഈ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.