Banner Ads

15,000 രൂപ പോയിട്ടും വിട്ടില്ല; മോഷ്ടാവിനെ ഉടൻ പിടികൂടണം, വിദ്യാർഥികൾ നേരിട്ട് എസ്ഐക്ക് പരാതി നൽകി

മലപ്പുറം : എടക്കുളം ചങ്ങമ്പള്ളി എഎംഎൽപി സ്‌കൂളിൽ നടന്ന മോഷണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മോഷണം നടന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികൾ ശേഖരിച്ചതായിരുന്നു. ഒക്ടോബര്‍ 25ന് പകല്‍ സമയത്താണ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിച്ച 15000ത്തോളം രൂപ മോഷണം പോയത്.

മോഷ്ടാവ് മേശയും അലമാരയും കുത്തിത്തുറന്നാണ് പണം കവർന്നത്. പോലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചിരുന്നു. അന്വേഷണ നടപടികൾ വേഗത്തിലാക്കി കുറ്റവാളിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ തിരൂർ പോലീസ് സ്റ്റേഷനിൽ എത്തി എസ്ഐയ്ക്ക് പരാതി നൽകിയത്.