Banner Ads

കല്യാണ വീട്ടിൽ കവർച്ച ; 20 ലക്ഷം രൂപ നഷ്ടപെട്ടതായി വിവരം

കോഴിക്കോട്: കല്യാണ വീട്ടിൽ കവർച്ച 20 ലക്ഷം രൂപ നഷ്ടപെട്ടതായി വിവരം.പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിൻ്റെ മകളുടെ വിവാഹം ഇന്നലെ ഈ വീട്ടിൽ വച്ച് നടന്നിരുന്നു.

ഇതിനായി വീട്ടിൽ കരുതിയിരുന്ന പണം അടങ്ങിയ പെട്ടിയാണ് നഷ്ടമായത്. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പണപ്പെട്ടിയിൽ ഏകദേശം 20 ലക്ഷം രൂപ നഷ്ടപെട്ടതായാണ് വിവരം.