
വണ്ണപ്പുറം റോഡിലാണ് രാത്രി നടത്തിയ ടാറിംഗ് പകല്‍ പൊളിഞ്ഞത്. ഇതേത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായെത്തി.പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മയത്തും റോഡുകളിപ്പോള്‍ ടാർ ചെയ്യാം. പക്ഷേ മണിക്കൂറുകള്‍ക്കകം റോഡ് പൊളിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
കനത്ത മഴ വകവെക്കാതെ മുണ്ടിയെരുമ ഭാഗത്ത് ടാറിങ് നടത്തിയപ്പോള്‍ തന്നെ നാട്ടുകാർ അപ്പോൾ തന്നെ പ്രതിഷേധിച്ചുരുന്നു. തുടർന്ന് നിർത്തി വെച്ച ടാറിഗ് പാതിരാത്രിയോടുകൂടി പുനഃരാരംഭിച്ചു.ആരുമറിയാതെ നടത്തിയ ടാറിംഗ് ഒരു ദിവസം പോലും നില്‍ക്കാതെ പോളിഞ്ഞിളകിയിരുന്നു.
78 കോടി രൂപ ചെലവിലാണ് കമ്ബംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിന്റെ നിർമ്മാണം. ഒരു കിലോമീറ്ററിന് 2.75 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതില്‍ തൂക്കുപാലം മുതല്‍ കല്ലാർ ടൗണ്‍ വരെയുള്ള ഭാഗത്തെ നിർമാണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ പരിശോധന നടത്തണമെന്നും നിലവിലെ ടാറിങ് ഇളക്കി മാറ്റി പുതിയ ടാറിങ് നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.