
അങ്കമാലി: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം.ഇന്ന് രാവിലെ അങ്കമാലി സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് അപകടം നടന്നത് . എതിർദിശയിൽ നിന്ന് വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതീവ ഗുരുതരാവസ്ഥയിലുള്ളവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.