Banner Ads

വൈദ്യുതി കമ്പി മോഷണ ആരോപണം: ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് പരാതി

കോട്ടയം : കോട്ടയത്ത് വൈദ്യുതി കമ്പി മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെയാണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

സ്വകാര്യ വാഹനത്തിലെത്തിയാണ് പൊലീസ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിനുള്ളിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ എത്തിച്ച ശേഷം അഭിലാഷിനെ വിട്ടയച്ചു.

നിലവിൽ അഭിലാഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ യുവാവിന്റെ കസ്റ്റഡി മർദ്ദന ആരോപണങ്ങൾ പൊലീസ്‌ പൂർണ്ണമായും നിഷേധിച്ചു.