Banner Ads

പ്രതികാരം! പ്രണയനൈരാശ്യം; യുവതിയെയും പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

നെന്മാറ: പ്രണയം നിരസിച്ച യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റു. നെന്മാറ എൻ.എസ്.എസ് കോളേജിനു സമീപം വലതലയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വലതല സ്വദേശി സജീഷ് കുമാർ(45), മകൾ ശ്രുതി (22) എന്നിവർക്കാണ് വെട്ടേറ്റത്. തുടർന്ന് ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മേലാർകോട് കൂളിയാട് സ്വദേശി ഗിരീഷാണ് (29) മകളെയും അച്ഛനെയും വീടുകയറി ആക്രമിച്ചത്. ആലത്തൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. യുവാവ് സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. വിദേശത്തായിരുന്ന ശ്രുതി നാട്ടിൽ തിരിച്ചെത്തിയതറിഞ്ഞ് വിവാഹാഭ്യർഥന നടത്തിയ പ്രതിയോടു താൽപര്യമില്ലെന്നു പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.

എന്നാൽ തുടർന്നും യുവതിയെ ഫോണിലൂടെ നിരന്തരം വിളിച്ചു ശല്യം ചെയ്തിരുന്നതായി ഇവർ പരാതിപ്പെട്ടു. വിവാഹത്തിനു വഴങ്ങാതെ വന്നതോടെ കത്തിയുമായി വീട്ടിൽ അതിക്രമിച്ചു കയറി ബെഡ്റൂമിൽ ഉണ്ടായിരുന്ന യുവതിയെ ആക്രമിച്ചതായും തടയാനെത്തിയ അച്ഛനെയും വെട്ടിപ്പരുക്കേൽപിച്ചതായും പൊലീസ് പറഞ്ഞു.