
ബെംഗളൂരു : തെരുവുനായ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
നഷ്ടപരിഹാര വിതരണത്തിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലാണ് ഈ സൗജന്യ ചികിത്സ ലഭ്യമാക്കുക.