Banner Ads

ഓണവിപണിയിൽ ആശ്വാസം; കേര വെളിച്ചെണ്ണയ്ക്ക് വില കുറച്ചു, ഒരു ലിറ്ററിന് 299 രൂപ

കണ്ണൂർ : ഓണവിപണി മുന്നിൽക്കണ്ട് ഉപഭോക്താക്കൾക്ക് ആശ്വാസവുമായി കേരഫെഡ്. കേര വെളിച്ചെണ്ണയുടെ വില കുറച്ചതായി അധികൃതർ അറിയിച്ചു. ഒരു ലിറ്റർ പാക്കറ്റിന്റെ വില 332 രൂപയിൽ നിന്ന് 299 രൂപയായും 500 മില്ലി ലിറ്റർ പാക്കറ്റിന്റെ വില 167 രൂപയിൽ നിന്ന് 151 രൂപയായും കുറഞ്ഞു.

വിപണിയിൽ കേര വെളിച്ചെണ്ണയുടെ പേരിനോടും പാക്കറ്റിന്റെ ഡിസൈനിനോടും സാദൃശ്യമുള്ള നിരവധി വ്യാജ ബ്രാൻഡുകൾ സജീവമാണെന്ന് കേരഫെഡ് അധികൃതർ മുന്നറിയിപ്പ് നൽകി.

ഉപഭോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ കേരഫെഡിന്റെ ഔദ്യോഗിക ലോഗോ ശ്രദ്ധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും അധികൃതർ അറിയിച്ചു.