
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,13,640 രൂപയിലെത്തിയതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്നലെ സ്വർണവിലയിൽ പവന് 400 രൂപയോളം വർധനവുണ്ടായിരുന്നു. ഗ്രാമിന് 14,290 രൂപയിലും പവന് 1,14,290 രൂപയിലുമായിരുന്നു ഇന്നലത്തെ വ്യാപാരം. അതേസമയം, വെള്ളി വിലയിലും ഇന്ന് ഇടിവ് പ്രകടമാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ നിരക്ക്.