Banner Ads

പൂരനഗരിയിൽ ഭക്ഷണവിതരണത്തിന് രജിസ്‌ട്രേഷൻ നിർബന്ധം; നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടി

തൃശൂര്‍ : പൂരനഗരിയിലെത്തുന്ന ജനങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ. ദാഹജലം വിതരണം ചെയ്യുന്നവർ അത് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.

ചൂട് കൂടുതലായതിനാൽ പൊതുജനങ്ങൾ ശുദ്ധജലം കൈവശം കരുതുന്നതും ഉചിതമായിരിക്കും. വിതരണം ചെയ്യുന്ന പഴങ്ങൾ കേടുപാടുകൾ ഇല്ലാത്തതും ഗുണനിലവാരമുള്ളതുമായിരിക്കണം. ഐസ്‌ക്രീം വിതരണം ചെയ്യുന്നവർ അത് നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഭക്ഷണ വിൽപനയോ വിതരണമോ നടത്തുന്നവർ ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കർഷിക്കുന്ന എല്ലാ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. ഭക്ഷണ വിൽപനയോ വിതരണമോ നടത്തുന്നവർ ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കർഷിക്കുന്ന എല്ലാ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.