Banner Ads

ചെങ്കോട്ട സ്ഫോടനം; ആറ് സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന

ദില്ലി : ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ (National Investigation Agency) ആറ് സംസ്ഥാനങ്ങളിൽ നിർണ്ണായകമായ പരിശോധനകൾ നടത്തി. സ്ഫോടനക്കേസിലെ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ദില്ലി,

ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിയാനയിലെ നൂഹിൽ നിന്ന് അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്ന് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയിരുന്നു. ഈ നമ്പറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്.