
എരുമേലി മുതൽ പമ്‌ബ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കായിരുന്നു പാസ് നൽകിയിരുന്നത്. മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസുമായി അയ്യപ്പഭക്തർ പുതുശ്ശേരി താവളത്തിൽ എത്തണമായിരുന്നു.തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടികൽ എന്ന് ദേവസ്വം ബോർഡ് അംഗം എ അജികുമാർ പറഞ്ഞു.
ഇവിടെ നിന്ന് സീൽ വാങ്ങി വലിയാനവട്ടം താവളത്തിൽ എത്തി എക്‌സിറ്റ് സീൽ വാങ്ങുകയാണ് ചെയ്യാറുള്ളത്.അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തർക്ക് ക്യൂ നിൽക്കാതെ ദർശനം നൽക്കുന്നതിന് വേണ്ടിയാണ് പാസ് നൽകിയിരുന്നത്.പാസ് നൽകിയതിന് ശേഷം കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ച് ഇരട്ടിയായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസ് നൽകേണ്ടതില്ല എന്നാണ് ബോർഡിന്റെ തീരുമാനം.