Banner Ads

രാംനാഥ് ഗോയങ്ക പുരസ്കാര ജേതാവ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു; വേർപാട് ഹൃദയാഘാതത്തെ തുടർന്ന്

മലയാള മാധ്യമരംഗത്തെ പ്രമുഖനായ അന്വേഷണാത്മക മാധ്യമപ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്തുമായ ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ജിജോ ജോൺ പുത്തേഴത്തിന്റെ മരണകാരണം ഹൃദയാഘാതമാണ്. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

2015ലെ അഭിമാനകരമായ രാംനാഥ് ഗോയങ്ക പുരസ്കാരവും, 2020ലെ മലയാള മനോരമയുടെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും നേടിയിട്ടുണ്ട്. കേരളത്തിൽ വലിയ ചർച്ചയായ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ഉൾപ്പെടെയുള്ള ഒട്ടേറെ നിർണായക അന്വേഷണാത്മക വാർത്തകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ അദ്ദേഹം പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്.

 

സിന്ധു രാജീവ്