Banner Ads

ഫോറൻസിക് രംഗത്തെ പ്രമുഖ ഡോ. ഷേർലി വാസു അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഫോറൻസിക് വിദഗ്ധയായ ഡോ. ഷേർലി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ശേഷം ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തുവരികയായിരുന്നു.

കേരളം കണ്ട മികച്ച ഫോറൻസിക് വിദഗ്ധരിൽ ഒരാളാണ് ഡോ. ഷേർലി വാസു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പോസ്റ്റ്മോർട്ടം നടത്തിയത് ഡോക്ടറായിരുന്നു. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.

പോസ്റ്റ്‌മോർട്ടം ടേബിൾ എന്ന പേരിൽ അവർ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഫോറൻസിക് രംഗത്തെ അവരുടെ സംഭാവനകൾ ശ്രദ്ധേയമാണ്.