ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്കായി രാവിലെ പാര്‍ലമെന്റിലെത്തിയ പ്രിയങ്കാ ഗാന്ധിയെ ഇന്ത്യ മുന്നണി നേതാക്കള്‍ വരവേറ്റു. എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്പീക്കര്‍, രാഹുല്‍ ഗാന്ധി, പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ തുടങ്ങിയവരെ പ്രിയങ്ക അഭിവാദ്യം ചെയ്തു.കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്കാഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാനായി അമ്മ സോണിയാഗാന്ധി, സഹോദരന് രാഹുല്‍ ഗാന്ധി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു.വയനാട്ടില്‍ നിന്നും 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ലോക്സഭയിലേക്ക് വിജയിച്ചത്.