
കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽ സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല, ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, എതിരെ വന്ന മറ്റൊരു ബസിന്റെ ഒരു വശത്ത് ഇടിച്ചു.ഇതിനുശേഷം നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടൻ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.