Banner Ads

സ്വകാര്യതയാണ് താരം; ഇന്ത്യൻ മെസഞ്ചർ ‘അറട്ടെ’ ഹിറ്റായി, വാട്‌സാപ്പിനെ പിന്തള്ളി മുന്നിൽ

ഒരു ഇന്ത്യൻ നിർമിത മെസേജിങ് ആപ്ലിക്കേഷനായ ‘അറട്ടെ’ (Arattai) ആപ്പ് സ്റ്റോറുകളിൽ ഒന്നാം സ്ഥാനത്തെത്തി വാട്‌സാപ്പിനെ മറികടന്ന് ചരിത്രം കുറിച്ചു. മാതൃസ്ഥാപനമായ സോഹോയാണ് എക്‌സിലൂടെ ഈ നേട്ടം അറിയിച്ചത്. തമിഴിൽ ‘ചാറ്റ്’ എന്നർത്ഥം വരുന്ന ‘അറട്ടെ’ ആപ്പ് 2021-ലാണ് സോഹോ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്.

സ്വകാര്യത, എഐ ഭീഷണികൾ, സ്പൈവെയർ എന്നിവ സംബന്ധിച്ച് വിദേശ കമ്പനികളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകളാണ് അറട്ടെ ഹിറ്റാകാൻ പ്രധാന കാരണം. സ്പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമിത മെസഞ്ചർ എന്ന വാഗ്ദാനമാണ് ഈ ആപ്പ് നൽകുന്നത്.പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം വിജയത്തിന് വലിയ പങ്കുവഹിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പോലുള്ള പ്രമുഖർ പ്രാദേശിക പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ പ്രോത്സാഹിപ്പിച്ചതും പ്രചാരത്തിന് കാരണമായി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും സ്വകാര്യതയ്ക്ക് പൂർണ്ണമായി പ്രതിജ്ഞാബദ്ധരാണെന്നും മാതൃ കമ്പനിയായ സോഹോ ഉറപ്പുനൽകുന്നു. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ,

ഒന്നിലധികം ഉപകരണങ്ങളിൽ ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയ വാട്ട്സ്ആപ്പിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ അറട്ടെ വാഗ്ദാനം ചെയ്യുന്നു. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ, സ്റ്റോറികൾ, ചാനലുകൾ, ഒന്നിലധികം ഉപകരണങ്ങളിൽ ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയ വാട്ട്സ്ആപ്പിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ അറട്ടെ വാഗ്ദാനം ചെയ്യുന്നു.

ഈ വലിയ വിജയത്തിനിടയിലും അറട്ടെ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വർധനവ് സെർവറുകൾക്ക് താങ്ങാൻ കഴിയുന്നില്ല. സൈൻ-അപ്പ്, ഒ.ടി.പി ലഭ്യത, സന്ദേശങ്ങൾ സിങ്ക് ചെയ്യൽ എന്നിവയിൽ ഉപയോക്താക്കൾ കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. സെർവറുകൾ വികസിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവരുമെന്നും കമ്പനി എക്‌സിൽ അറിയിച്ചു.

നിലവിൽ കോളുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമാണെങ്കിലും, ചാറ്റുകൾക്ക് ഈ സുരക്ഷാ ഫീച്ചർ ഇനിയും ലഭ്യമാക്കിയിട്ടില്ല. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്‌ആപ്പിനെ പൂർണ്ണമായി മറികടക്കുക എന്നത് അറട്ടൈയ്ക്ക് ഒരു വലിയ വെല്ലുവിളിയായി തുടരും.