Banner Ads

കര്‍ശന നടപടികള്‍ക്കൊരുങ്ങി; മോട്ടോര്‍ വാഹന വകുപ്പ്.

കാറിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങി മോട്ടോ വാഹന വകുപ്പ്.നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്‌, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്ട്രെയിന്റ് സിസ്റ്റം) സജ്ജമാക്കണം, നാല് മുതല്‍ 14 വയസ്സുവരെയുള്ള, 135 സെ. മീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചുവേണം ഇരിക്കാന്‍.

കാറിന്റെ പിന്‍സീറ്റില്‍ കുട്ടികള്‍ക്ക് ബെല്‍റ്റ് ഉള്‍പ്പെടുന്ന പ്രത്യേക ഇരിപ്പിടവും ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കും.കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്ബോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം.

കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടം സംഭവിച്ചാൽ ഡ്രൈവര്‍മാര്‍ക്കായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്നും അധികൃതര്‍ അറിയിച്ചു. നാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. നവംബറില്‍ ഈ നിയമത്തിനു മുന്നറിയിപ്പ് നല്‍കിയശേഷം ഡിസംബര്‍ മുതല്‍ പിഴ ഈടാൻ പറ്റുന്ന തരത്തില്‍ നിയമം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഉപയാഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *