Banner Ads

പ്രശാന്ത് വിജയ് ചിത്രം ‘ഇത്തിരി നേരം’ നവംബർ 7 ന്; വൻ താരനിരയുമായി ഒരു കുടുംബ ചിത്രം

കൊച്ചി : യുവതാരം റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘ഇത്തിരി നേരം’ നവംബർ 7 ന് തിയേറ്ററുകളിലേക്ക്. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറിനും മികച്ച മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് ശക്തിയാണ് ഇത്തിരി നേരം എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്., അമൽ കൃഷ്ണ, അഖിലേഷ് ജി. കെ., ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.