Banner Ads

കറണ്ട് പോയത് കച്ചവടത്തെ ബാധിച്ചു: കൊല്ലത്ത് ഡ്യൂട്ടിക്കിടെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ക്രൂരമർദ്ദനം

കൊല്ലം : പള്ളിമുക്കിൽ ഡ്യൂട്ടിക്കിടെ കെഎസ്ഇബി ഉദ്യോഗസ്ഥരെ വ്യാപാരി മർദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സെക്ഷനിലെ സബ് എഞ്ചിനീയർ ജിഷ, ഓവർസീയർ മുഹമ്മദ് നൗഫൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പള്ളിമുക്ക് സെക്ഷൻ പരിധിയിൽ എൻഎസ് സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം.

കേബിൾ അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രദേശത്ത് താത്കാലികമായി വൈദ്യുതി വിച്ഛേദിച്ചിരുന്നു. ജോലികൾ തുടരുന്നതിനിടെ സ്ഥലത്തെത്തിയ വ്യാപാരി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. വൈദ്യുതി മുടങ്ങിയത് കാരണം തന്റെ വ്യാപാരം തടസ്സപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പറയുന്നു.